ചോക്കലേറ്റ് മഞ്ഞുപരലുകൾ
സ്വിറ്റ്സർലൻഡിലെ ഓൾട്ടൻ നിവാസികൾ, നഗരം മുഴുവൻ ചോക്ലേറ്റ് മഞ്ഞു വർഷിക്കുന്നതു കണ്ട് ആശ്ചര്യപ്പെട്ടു. സമീപത്തെ ഒരു ചോക്ലേറ്റ് ഫാക്ടറിയിലെ വെന്റിലേഷൻ സംവിധാനം തകരാറിലായതിനാൽ കൊക്കോ വായുവിലേക്ക് ഉയരുകയും മിഠായി പ്രദേശത്തെ മുഴുവൻ മൂടുകയും ചെയ്തു. ചോക്ലേറ്റ് കൊതിയന്മാരുടെ സ്വപ്ന സാക്ഷാത്കാരം പോലെ ഇതു തോന്നി!
ചോക്കലേറ്റ് ഒരാളുടെ പോഷക ആവശ്യങ്ങൾക്ക് മതിയായത് നൽകാതിരിക്കുമ്പോൾ, ദൈവം യിസ്രായേല്യർക്ക് പോഷക സമൃദ്ധമായ ഒരു സ്വർഗ്ഗീയ മഴ നൽകി. അവർ മരുഭൂമിയിലൂടെ സഞ്ചരിക്കുമ്പോൾ, മിസ്രയീമിൽ ഉപേക്ഷിച്ചുപോന്ന പലതരം ഭക്ഷണങ്ങളെക്കുറിച്ച് അവർ പിറുപിറുത്തു. മറുപടിയായി, ദൈവം അവരെ നിലനിറുത്താൻ “ആകാശത്തുനിന്നു അപ്പം വർഷിപ്പിക്കും” എന്നു പറഞ്ഞു (പുറപ്പാട് 16:4). ഓരോ ദിവസവും പ്രഭാതത്തിലെ മഞ്ഞ് ഉരുകുമ്പോൾ, ഭക്ഷണത്തിന്റെ ഒരു നേർത്ത പരലുകൾ അവശേഷിച്ചു. ഏകദേശം 20 ലക്ഷം യിസ്രായേല്യർക്ക് ആ ദിവസം ആവശ്യമുള്ളത്ര ശേഖരിക്കാൻ നിർദ്ദേശം നൽകി. നാൽപ്പതു വർഷത്തെ മരുഭൂമി യാത്രയിൽ അവർ മന്നയിലൂടെയുള്ള ദൈവത്തിന്റെ അമാനുഷികമായ കരുതലുകളാൽ പോഷിപ്പിക്കപ്പെട്ടു.
മന്നയെക്കുറിച്ച് നമുക്ക് വളരെ കുറച്ച് മാത്രമേ അറിയൂ, അത് “മല്ലിയുടെ” ആകൃതിയുള്ളതും വെളുത്തതും “തേൻ കൊണ്ട് ഉണ്ടാക്കിയ ദോശ പോലെ’’ രുചിയുള്ളതുമാണ് (വാ. 31). മന്ന ചോക്ലേറ്റ് പോലെ ആകർഷകമല്ലെങ്കിലും, തന്റെ ജനത്തിനായുള്ള ദൈവിക കരുതലിന്റെ മാധുര്യം വ്യക്തമാണ്. നമ്മെ അനുദിനം പുലർത്തുകയും നിത്യജീവന്റെ ഉറപ്പ് നൽകുകയും ചെയ്യുന്ന “ജീവന്റെ അപ്പം” (യോഹന്നാൻ 6:48) എന്ന് സ്വയം വിശേഷിപ്പിച്ച യേശുവിലേക്ക് മന്ന നമ്മെ ചൂണ്ടിക്കാണിക്കുന്നു (വാ. 51).
എല്ലാക്കാലത്തുമുള്ള സാന്നിധ്യം
വായനാഭാഗം : 1 രാജാ.19:1-21
ഭൂകമ്പത്തിന്റെ ശേഷം ഒരു തീ; തീയിലും യഹോവ ഇല്ലായിരുന്നു. തീയുടെ ശേഷം സാവധാനത്തിൽ ഒരു മൃദുസ്വരം ഉണ്ടായി. (വാ.12)
7 വർഷത്തോളം ഞാൻ മുഴുവൻ സമയവും വീട്ടിൽ കുട്ടികളോടൊപ്പം ഉണ്ടായിരുന്നു. ചെറിയൊരു വരുമാനത്തിനു വേണ്ടി ഞാനൊരു ഫ്രീലാൻസ് ജോലി ചെയ്യുകയായിരുന്നു. ആ കാലത്ത് ജോലിയിൽ കൃത്യസമയനിഷ്ഠ ആവശ്യമില്ലാതിരുന്നത് സന്തോഷകരമായിരുന്നു. സമയത്ത് ഭക്ഷണം കഴിക്കാമായിരുന്നു, വീട് ക്രമമായി വൃത്തിയാക്കാൻ സാധിക്കുമായിരുന്നു, കുട്ടികളെ കുളിപ്പിക്കാനും മറ്റ് സഹായങ്ങൾ ചെയ്യാനും ഒക്കെ സമയമുണ്ടായിരുന്നു. എന്നാൽ മുഴുവൻ സമയ ജോലിയിലേക്ക് മാറിയതോടു കൂടി എന്റെ സ്ഥിതിക്ക് മാറ്റം…
ആത്മാവിന്റെ ആന്തരിക പ്രവർത്തനം
വായനാഭാഗം : അപ്പ.4:13 -37
ഞങ്ങൾക്കോ ഞങ്ങൾ കണ്ടും കേട്ടുമിരിക്കുന്നത് പ്രസ്താവിക്കാതിരിക്കാൻ കഴിയുന്നതല്ല. (വാ. 20)
പക്ഷികൾക്ക് തീറ്റ കൊടുക്കാൻ ഞാൻ തൂക്കിയിട്ടിരുന്ന പാത്രം കണ്ടപ്പോൾ, അതിൽ തീറ്റ നിറച്ചിട്ട് കുറെ നാളായല്ലോ എന്ന് ഞാൻ ഓർത്തു. നിറക്കാനായി അതിന്റെ അടപ്പ് തുറന്നപ്പോൾ കണ്ടത് അതിനകം മുഴുവൻ വേട്ടാവെളിയൻ കൂട് കൂട്ടിയിരിക്കുന്നതാണ്. ഈ മാറ്റം കണ്ടപ്പോൾ ഞാൻ ഓർത്തു , പക്ഷിത്തീറ്റയും വേട്ടാവെളിയൻ കൂടും ഒരുമിച്ചായിരിക്കാൻ പറ്റാത്തതുപോലെ, പരിശുദ്ധാത്മാവിനാൽ നിറയാനും നമ്മെ മുഴുവനായും വിട്ടു കൊടുക്കേണ്ടതാണല്ലോ എന്ന്.
ആത്മാവ് നിറഞ്ഞ ജീവിതങ്ങൾ ദൈവത്തെയും അവന്റെ താല്പര്യങ്ങളെയും എങ്ങനെയാണ് പ്രസിദ്ധപ്പെടുത്തുന്നത്…
പരാജയത്തിന്റെ ഭിത്തി
വായനാഭാഗം : മർക്കൊസ് 9:14 - 29
ശിഷ്യന്മാർ സ്വകാര്യമായി അവനോട്: ഞങ്ങൾക്ക് അതിനെ പുറത്താക്കുവാൻ കഴിയാഞ്ഞത് എന്ത് എന്ന് ചോദിച്ചു. പ്രാർത്ഥനയാൽ അല്ലാതെ ഈ ജാതി ഒന്നിനാലും പുറപ്പെട്ടു പോകുകയില്ല എന്ന് അവൻ പറഞ്ഞു. (വാ. 28, 29)
നിങ്ങളുടെ പരാജയങ്ങൾ മുഴുവൻ എല്ലാവരും കാണാനായി ഒരു ഭിത്തിയിൽ എഴുതാൻ പറഞ്ഞാലോ? നിങ്ങളുടെ ബോസ് ആണ് ഇങ്ങനെ ആവശ്യപ്പെടുന്നതെങ്കിലോ? ഡൻ ആന്റ് ബ്രാഡ് സ്ട്രീറ്റ് ക്രെഡിബിലിറ്റി കോർപ്പറേഷനിൽ യഥാർത്ഥത്തിൽ സംഭവിക്കുന്നതാണിത്. അതിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, ജെഫ് സ്റ്റിബൽ , പരാജയത്തിന്റെ ഒരു ഭിത്തി സ്ഥാപിച്ചു.…
അധികമാരും സഞ്ചരിക്കാത്ത വഴി
വായനാഭാഗം : റോമർ 14:1-23
ആകയാൽ നാം സമാധാനത്തിനും അന്യോന്യം ആത്മീകവർദ്ധനക്കും ഉള്ളതിന് ശ്രമിച്ചു കൊള്ളുക. ( വാ . 19 )
ബ്രയാൻ ജാക്സന്റേത് ഒരു സാഹസിക ജീവിതമാണ്. ഈ ഗ്രഹത്തിന്റെ ദുഷ്കരമായ നിരവധി ചുറ്റുപാടുകളിലേക്ക് അദ്ദേഹം പര്യവേഷണം നയിച്ചിട്ടുണ്ട്. ആയിരക്കണക്കിന് മൈലുകൾ ഭൂഖണ്ഡാന്തര യാത്രകൾ നടത്തിയിട്ടുള്ള അദ്ദേഹത്തിന്റെ ഏറ്റവും പ്രിയങ്കരമായ കാര്യം നാളിതുവരെ ആരും കാലുകുത്തിയിട്ടില്ലാത്ത ഇടങ്ങളിൽ എത്തിച്ചേരുക എന്നതാണ്. 2014 ൽ ഹിമാലയത്തിലെ , ഇതുവരെ ആരും കാലുകുത്താത്ത , ഒരു കൊടുമുടിയിൽ അദ്ദേഹത്തിന്റെ സംഘം എത്തിചേർന്നു.
ദൈവത്തെ കൂടാതെ ആർക്കും എത്തിപ്പിടിക്കാനാകാത്ത ഒരു…
പരിശുദ്ധാത്മാവിന്റെ കാറ്റ്
വായനാഭാഗം: അപ്പ.2:1-12
പെട്ടെന്ന് കൊടിയ കാറ്റടിക്കുന്നതുപോലെ ആകാശത്തുനിന്ന് ഒരു മുഴക്കം ഉണ്ടായി, അവർ ഇരുന്നിരുന്ന വീട് മുഴുവനും നിറച്ചു ( വാ. 2) .
ഞാൻ താമസിക്കുന്ന ഭാഗത്ത് ഒക്ടോബർ മാസത്തിൽ അന്തരീക്ഷ താപനില താഴ്ന്ന് വരികയും നിരവധിയിനം മരങ്ങളുടെ ഇലകൾ ബഹുവർണ്ണമുള്ളവയാകുകയും ചെയ്യും. മരങ്ങളുടെ ശരത്കാല സൗന്ദര്യം എന്നെ വിസ്മയിപ്പിക്കാറുണ്ട്. ഇലകൾ നല്ല ചുവപ്പ് നിറവും തെളിഞ്ഞ മഞ്ഞയും ഓറഞ്ചുനിറവും മഞ്ഞയും പച്ചയും കൂടിയ നിറവും ഒക്കെയായി മനോഹരമായിരിക്കും. മരങ്ങൾ നിറഞ്ഞ ഒരു തോപ്പിൽ, പൊഴിഞ്ഞു കിടക്കുന്ന ഇലകളുടെ മെത്തയിൽ, നീലാകാശം നോക്കി ഞാൻ കിടക്കും;…
പരിശുദ്ധാത്മാവിനാൽ നയിക്കപ്പെട്ട്
വായനാഭാഗം: മത്തായി 4:1-11
അനന്തരം പിശാചിനാൽ പരീക്ഷിക്കപ്പെടുവാൻ യേശുവിനെ ആത്മാവ് മരുഭൂമിയിലേക്ക് നടത്തി. (വാ.1 )
ജെയിംസ് ജോയ്സിന്റെ യൂളിസീസ് എന്ന പുസ്തകം ആധുനിക നോവൽ സാഹിത്യത്തിലെ മാസ്റ്റർ പീസ് ആയി കണക്കാക്കപ്പെടുന്നു; എന്നാൽ അനേകർക്കും ഇത് ഒന്നും മനസ്സിലാകാത്ത ഒരു അസാധാരണ കൃതിയാണ്. ജോയ്സിനെ തന്നെ ഒരു വിചിത്ര വ്യക്തിയായിട്ടാണ് ആളുകൾ കാണുന്നത്. എഴുതുന്ന പേപ്പറിന് ചേർത്ത് മുഖം വെച്ച് കമിഴ്ന്ന് കിടന്ന് ഒരു വലിയ പെൻസിലു കൊണ്ടാണ് അദ്ദേഹം എഴുതിയിരുന്നത്. എന്നാൽ ഈ അസാധാരണ പെരുമാറ്റത്തിന് ഒരു കാരണമുണ്ടായിരുന്നു: അദ്ദേഹം ഏതാണ്ട് അന്ധനായിരുന്നതിനാൽ എഴുതുന്നത്…
അരികെയുള്ള ദൈവം
അ തിദ്രുതം ചലിക്കുകയും അനസ്യൂതം മാറിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ലോകത്തിൽ ശരിയായ ലക്ഷ്യ നിർണ്ണയം നടത്തുന്നതും മാർഗനിർദ്ദേശങ്ങൾ പ്രാപിക്കുന്നതും ശ്രമകരമാണ്. എങ്കിലും ജീവിതത്തിന്റെ ഓരോ ചുവടുവെപ്പിലും പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുന്നതിനായി വിളിക്കപ്പെട്ടിരിക്കുന്നു എന്നത് ക്രിസ്തുവിൽ വിശ്വസിക്കുന്ന നമുക്ക് പ്രത്യാശ നൽക്കുന്ന കാര്യമാണ്. നമ്മുടെ സഹായിയും ഉപദേഷ്ടാവും ആശ്വാസകനുമായി ദൈവം പരിശുദ്ധാത്മാവിനെ അയച്ചിരിക്കുന്നതായി ബൈബിൾ പഠിപ്പിക്കുന്നു. നമ്മിൽ അധിവസിക്കുന്ന പരിശുദ്ധാത്മാവിനാൽ, ദൈവവുമായി ആഴമേറിയ ഗാഢബന്ധവും അനുദിനമുള്ള ദൈവിക നടത്തിപ്പും നമുക്ക് അനുഭവിക്കാനാകും. പലരും കരുതുന്നതുപോലെ ദൈവം വിദൂരതയിൽ വസിക്കുന്നവനല്ല, നമുക്കരികിലും നമ്മിലും വസിക്കുന്നവനാണ്.
പൂർണ്ണഹൃദയത്തോടെ കർത്താവിൽ ആശ്രയിക്കണമെന്നും സ്വന്ത വിവേകത്തിൽ ഊന്നരുതെന്നും…
പ്രത്യാഘാതങ്ങൾക്ക് അപ്പുറമുള്ള പ്രത്യാശ
പിന്നീട് പശ്ചാത്തപിക്കേണ്ടവിധം ദേഷ്യത്തിൽ നിങ്ങൾ എപ്പോഴെങ്കിലും എന്തെങ്കിലും ചെയ്തിട്ടുണ്ടോ? എന്റെ മകൻ മയക്കുമരുന്നിന് അടിമപ്പെട്ടപ്പോൾ, അവന്റെ തിരഞ്ഞെടുപ്പിനോട് പ്രതികരിച്ചുകൊണ്ട് ഞാൻ ചില പരുഷമായ കാര്യങ്ങൾ പറഞ്ഞു. എന്റെ ദേഷ്യം അവനെ കൂടുതൽ തളർത്തി. എന്നാൽ ഒടുവിൽ അവനോട് ജീവനും പ്രത്യാശയും സംസാരിക്കുന്ന വിശ്വാസികളെ അവൻ കണ്ടുമുട്ടി, കാലക്രമേണ അവൻ അതിൽനിന്നു സ്വതന്ത്രനായി.
വിശ്വാസത്തിനു മാതൃകയായ മോശയെപ്പോലെയുള്ള ഒരാൾ പോലും പിന്നീട് പശ്ചാത്തപിച്ചു. യിസ്രായേൽമക്കൾ മരുഭൂമിയിൽ വെ്ച്ച് വെള്ളം കിട്ടാതായപ്പോൾ കഠിനമായി പിറുപിറുത്തു. അതുകൊണ്ട് ദൈവം മോശയ്ക്കും അഹരോനും പ്രത്യേക നിർദ്ദേശങ്ങൾ നൽകി: “അവർ കാൺകെ പാറയോടു കല്പിക്ക. എന്നാൽ അതു വെള്ളം തരും” (സംഖ്യ. 20:8). എന്നാൽ മോശ കോപത്തോടെ പ്രതികരിച്ചു, ദൈവത്തിനു പകരം താനും അഹരോനും ഈ അത്ഭുതംചെയ്തതായി സൂചിപ്പിച്ചു: “മത്സരികളേ, കേൾപ്പിൻ; ഈ പാറയിൽനിന്നു ഞങ്ങൾ നിങ്ങൾക്കുവേണ്ടി വെള്ളം പുറപ്പെടുവിക്കുമോ?” (വി. 10). പിന്നെ അവൻ ദൈവത്തോട് നേരിട്ട് അനുസരണക്കേട് കാണിച്ചു: “കൈ ഉയർത്തി വടികൊണ്ടു പാറയെ രണ്ടു പ്രാവശ്യം അടിച്ചു” (വാക്യം 11).
വെള്ളം ഒഴുകിയെത്തിയെങ്കിലും ദാരുണമായ പ്രത്യാഘാതങ്ങളുണ്ടായി. തന്റെ ജനത്തിന് വാഗ്ദത്തം ചെയ്ത ദേശത്ത് പ്രവേശിക്കാൻ മോശയെയോ അഹരോനെയോ ദൈവം അനുവദിച്ചില്ല. എന്നാൽ അവൻ അപ്പോഴും കരുണയുള്ളവനായിരുന്നു, ദൂരെ നിന്ന് ദേശം കാണാൻ മോശയെ അനുവദിച്ചു (27:12-13).
മോശയോടെന്നപോലെ, അവനോടുള്ള അനുസരണക്കേടിന്റെ മരുഭൂമിയിൽ ദൈവം ഇപ്പോഴും കരുണാപൂർവം നമ്മെ കണ്ടുമുട്ടുന്നു. യേശുവിന്റെ മരണത്തിലൂടെയും പുനരുത്ഥാനത്തിലൂടെയും അവൻ ദയാപൂർവം നമുക്ക് ക്ഷമയും പ്രത്യാശയും നൽകുന്നു. നാം എവിടെയായിരുന്നാലും എന്ത് ചെയ്താലും, നാം അവനിലേക്ക് തിരിയുകയാണെങ്കിൽ, അവൻ നമ്മെ ജീവനിലേക്ക് നയിക്കും.